തിരുവനന്തപുരം : രാജ്യം ഓരോ ദിവസവും വികസനത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അതിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നവുകയാണ് കേരളവും.കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയിരിക്കുകയാണ്.കാത്തിരിപ്പിനൊടുവിൽ കേരളത്തിലും വന്ദേഭാരത് ട്രെയിൻ എത്തുകയാണ്. കൊച്ചി സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് വച്ച് ഏപ്രിൽ 25ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഒഫ് നിർവഹിക്കും.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് എക്സ്പ്രസായിരിക്കും കേരളത്തിൽ സർവീസ് നടത്തുക. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ, ആറു സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക.
ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. എട്ട് കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരിക്കും ഓടുക. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്.
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിൻ ജനശതാബ്ദിയാണ്.വന്ദേഭാരത് 90കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. അതായത് തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും.
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിൽ സർവീസുകൾ ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേയ്ക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഈ സെമി ഹെെ സ്‌പീഡ് എക്‌സ്പ്രസ് ട്രെയിൻ 660 കിലോമീറ്റർ ഏട്ട് മണിക്കൂർ 30 മിനിട്ടിനുള്ളിൽ പൂർത്തിയാക്കുന്നു. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മണിക്കൂർ കുറയ്ക്കും. ഇന്ത്യയിൽ പുറത്തിറക്കുന്ന പതിമൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ചെന്നെ – കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസും പ്രധാനമന്ത്രി അടുത്തിടെ നാടിന് സമർപ്പിച്ചിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…