India

ഒരിടവേളയ്ക്ക് ശേഷം വില്ലനായി വീണ്ടും കോവിഡ്;രാജ്യത്ത് പ്രതിരോധവും ജാഗ്രതയും വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം

ദില്ലി : ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധവും ജാഗ്രതയും വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. മാസ്ക് ധരിക്കുന്നതിന് പ്രാമുഖ്യം നൽകണമെന്നും സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഇന്നു വൈകുന്നേരം നടന്ന ഉന്നതല യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. ടെസ്റ്റ്–ട്രാക്ക്–ട്രീറ്റ്–വാക്‌സിനേഷൻ, കോവിഡ് ഉചിത പെരുമാറ്റം എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് മരുന്നുകള്‍ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ബന്ധപ്പെട്ട അധികൃതർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

Anandhu Ajitha

Recent Posts

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…

5 mins ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…

33 mins ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

39 mins ago

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU

42 mins ago

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

1 hour ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

1 hour ago