Kerala

അത്യാവശ്യത്തിന് ഫോണ്‍ വിളിക്കാനായി വാങ്ങിയ ശേഷം സ്ഥലംവിടും; പ്രതി അക്ബർ പിടിയിൽ, സുഹൃത്തിനായി അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തി വരുന്ന പ്രതി പിടിയിൽ. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31) ആണ് പിടിയിലായത്. പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ്‍ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ കവർച്ച രീതി.

ഇപ്രകാരം 2 കേസുകൾ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ ജയൻ കെ.എസിന്റെ നേതൃത്വത്തിൽ എസ് ഐ സിബി.ടി.ദാസ്, എസ് ഐ മനോജ്, എസ്ഐ ബിജോയ്കുമാർ, സിപിഒ ബിബിൻ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

anaswara baburaj

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

22 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago