Tuesday, December 16, 2025

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ചു;എന്നാൽ ഓടിപോയി വീണത് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ! ഒടുവിൽ ഫയർഫോഴ്സെത്തി രക്ഷിച്ചു

എറണാകുളം :കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതി
സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി.തലക്കോട് സ്വദേശിയായ ശശിയാണ് കിണറ്റിൽ വീണത്.ഉടൻ തന്നെ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം ഊന്നുകൽ പോലീസിന് കൈമാറി.

കിണറ്റിൽ വീണതിനെ തുടർന്ന് ചെറിയ പരിക്കുകൾ പറ്റിയ ശശിയെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസമാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles