സ്പാനിഷ് ടീമിന്റെ വിജയാഹ്ളാദം
ഓക്‌ലന്‍ഡ് : സെമി ഫൈനലിൽ സ്വീഡനെ കീഴടക്കി ചരിത്രത്തിലാദ്യമായി സ്‌പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ വിജയം.
മത്സരത്തിന്റെ അവസാന 10 മിനിറ്റിലായിരുന്നു മൂന്ന് ഗോളുകളും. നാളെ നടക്കുന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ മത്സര വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും. വനിതാ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് സ്വീഡൻ സെമിയില്‍ തോൽക്കുന്നത്. ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 81-ാം മിനിറ്റില്‍ 19 കാരിയായ സല്‍മ സെലസ്‌റ്റെ പരയൂളോയിലൂടെ സ്‌പെയ്‌നാണ് ആദ്യമായി പന്ത് വലയിലെത്തിച്ചത്. 88-ാം മിനിറ്റില്‍ റെബേക്ക ബ്ലോംവിസ്റ്റിലൂടെ സ്വീഡന്‍ സമനില പിടിച്ചു. പക്ഷേ നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ ഓള്‍ഗ കാര്‍മോണ വിജയ ഗോള്‍ നേടിയതോടെ സ്പാനിഷ് ടീം ഫൈനലിലേക്ക് മുന്നേറി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…