മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിർമാതാക്കളും സംവിധായകരുമായ അങ്കുർ ഗാർഗ്, ലവ് രഞ്ജൻ എന്നിവരാണ് സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാക്കുന്നത്. ഇതിനായി ഇരുവരും കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു.
സൗരവ് ഗാംഗുലിയുമായി അങ്കുർ ഗാർഗും ലവ് രഞ്ജനും വിശദമായ ചർച്ച നടത്തുകയും ഗാംഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകർ ശേഖരിക്കുകയും ചെയ്തു. ആദ്യഘട്ട തിരക്കഥ പൂർത്തിയായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓർമക്കുറിപ്പ് എന്നതിലുപരി മറ്റൊരു ദൃശ്യാവിഷ്‌കാരം വെള്ളിത്തിരയിലൂടെ നൽകാനാണ് ഗാർഗും രഞ്ജനും ശ്രമിക്കുന്നത്. ഗാംഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ഗാംഗുലിയുമായി അടുത്ത് ബന്ധമുള്ളവരിൽ നിന്നും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നു. അതേസമയം ആരാവും സൗരവ് ഗാംഗുലിയെ ബിഗ്സ്ക്രീനിൽ അവതരിപ്പിക്കുക എന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും ആയിട്ടില്ല. രൺബീർ കപൂറിന്റെ പേരാണ് വാർത്തകളിൽ മുൻപിലുള്ളത്. ആയുഷ്മാൻ ഖുറാനയാണ് ലിസ്റ്റിലുള്ള മറ്റൊരാൾ.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…