After giving the confirmation, the profile of those who did not take the exam will be frozen
തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തിലാണ് പി എസ് സി യുടെ ഈ തീരുമാനം. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. പരീക്ഷാകേന്ദ്രം ഒരുക്കാനും ,ഉത്തരക്കടലാസ്,ചോദ്യപേപ്പർ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാർത്ഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്. ഇതോടുകൂടിയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പി.എസ്.സി തീരുമാനിച്ചത്.
പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്താനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻനൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നെന്നും അതുകൊണ്ടാണ് കർശന നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്നും പി.എസ്.സി പറയുന്നു.
ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നും ഉത്തരവിട്ടു.നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കായിരിക്കും ഇത് ബാധകമല്ലാത്തത്. അതിന് ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നതിൽ വിശദ പരിശോധന നടത്തുമെന്നും പി.എസ്.സി അറിയിച്ചു.
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…