Tuesday, May 21, 2024
spot_img

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും; തീരുമാനത്തിലുറച്ച് പി എസ് സി

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തിലാണ് പി എസ് സി യുടെ ഈ തീരുമാനം. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. പരീക്ഷാകേന്ദ്രം ഒരുക്കാനും ,ഉത്തരക്കടലാസ്,ചോദ്യപേപ്പർ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാർത്ഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്. ഇതോടുകൂടിയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പി.എസ്.സി തീരുമാനിച്ചത്.

പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്താനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻനൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നെന്നും അതുകൊണ്ടാണ് കർശന നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്നും പി.എസ്.സി  പറയുന്നു.

ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നും ഉത്തരവിട്ടു.നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കായിരിക്കും ഇത് ബാധകമല്ലാത്തത്. അതിന് ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നതിൽ വിശദ പരിശോധന നടത്തുമെന്നും പി.എസ്.സി അറിയിച്ചു.

Related Articles

Latest Articles