After Shashi Tharoor started making moves to become stronger in state politics, Congress organizations gave him more platforms.
കൊച്ചി :സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമാകാനുള്ള നീക്കങ്ങൾ ശശി തരൂർ ആരംഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കൂടുതൽ വേദികൾ നൽകി കോൺഗ്രസ് സംഘടനകൾ. തരൂരിനെ കൊച്ചിയിൽ ഇറക്കാൻ നീക്കവുമായി പ്രൊഫഷണൽ കോൺഗ്രസാണ് രംഗത്തുവന്നത്. ഡിക്കോഡ് എന്ന സംസ്ഥാനതല കോൺക്ലേവിൽ മുഖ്യപ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം.പരിപാടിയിൽ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ക്ഷണിച്ചിട്ടുണ്ട്. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം.
ഡോ. എസ് എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പരിപാടിയുടെ പ്രധാന സംഘടാകർ.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. മൂന്ന് നേതാക്കളും ഒന്നിച്ച് പങ്കെടുക്കുമോ എന്നതാണ് ഇനി കാണേണ്ടത്. നേരത്തെ തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ വി ഡി സതീശൻ രംഗത്തുവന്നിരുന്നു. തരൂരിന് ലഭിക്കുന്ന സ്വീകാര്യതയിൽ സംസ്ഥാന നേതൃത്വവും അസ്വസ്ഥരാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…