മലപ്പുറം: കൊളത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികൻ ഇറങ്ങിയോടി. പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്. അപകടത്തിൽ ഇയാൾക്കേറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികൻ ഓടിയത്. ഇത് കണ്ട് നിന്ന നാട്ടുകാർ യാത്രികന്റെ പിന്നാലെ ഓടി ഇയാളെ പിടികൂടി ആശുപത്രിയിലെത്തിച്ചു.
എന്നാൽ പിന്നീടാണ് ഇയാൾ ഓടിയതിന്റെ കാരണം മനസ്സിലായത്. യുവാവിന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോൾ കവറിൽ ഉണ്ടായിരുന്ന കഞ്ചാവ് കണ്ടെത്തി. ഇതിനാലാണ് അപകടമുണ്ടായ ഉടനെ ഇയാൾ ഓടിയത്.
കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവർ പരിശോധിച്ചത്. കൊളത്തൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…