Monday, May 20, 2024
spot_img

കൊളത്തൂരിൽ അപകടത്തിന് പിന്നാലെ പരിക്കേറ്റ ബൈക്ക് യാത്രികൻ ഓടി, ഒപ്പം നാട്ടുകാരും, ഒടുവിൽ പിടികൂടിയത് കഞ്ചാവും, മലപ്പുറത്ത് നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ

മലപ്പുറം: കൊളത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികൻ ഇറങ്ങിയോടി. പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്. അപകടത്തിൽ ഇയാൾക്കേറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികൻ ഓടിയത്. ഇത് കണ്ട് നിന്ന നാട്ടുകാർ യാത്രികന്റെ പിന്നാലെ ഓടി ഇയാളെ പിടികൂടി ആശുപത്രിയിലെത്തിച്ചു.

എന്നാൽ പിന്നീടാണ് ഇയാൾ ഓടിയതിന്റെ കാരണം മനസ്സിലായത്. യുവാവിന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോൾ കവറിൽ ഉണ്ടായിരുന്ന കഞ്ചാവ് കണ്ടെത്തി. ഇതിനാലാണ് അപകടമുണ്ടായ ഉടനെ ഇയാൾ ഓടിയത്.

കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവർ പരിശോധിച്ചത്. കൊളത്തൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

Related Articles

Latest Articles