International

അതിർത്തി പ്രശ്നത്തിൽ നിലപാട് കടുപ്പിച്ചതോടെ ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ചൈനീസ് ഭീഷണിക്ക് പുല്ല് വില കൽപ്പിച്ച് ഭാരതം; ഭീഷണി വിലപ്പോവില്ലെന്നായപ്പോൾ ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന പ്രഖ്യാപനവുമായി ചൈന

ദില്ലി : അതിർത്തി പ്രശ്നത്തിൽ ഭാരതം നിലപാട് കടുപ്പിച്ചതിനാൽ ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ഏശാതായതോടെ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇതിനായി എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും നിലപാട് മാറ്റി ചൈന. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്​ട്രതലത്തിലെ സാമ്പത്തിക സഹകരണത്തിനുള്ള വലിയ വേദിയാണ് ജി20. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമാണെന്നും വിവിധ തലങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടേയും ജനങ്ങളുടേയും പൊതുതാൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്നും ചൈന അറിയിച്ചു.

പ്രസിഡന്റ് ഷീ ജിങ്പിങിന് പകരം ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. അതേസമയം, അതിർത്തിയിൽ നടക്കുന്ന തർക്കങ്ങളിൽ അവർ പ്രതികരണത്തിന് തയ്യാറായില്ല.

അതിർത്തി വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു ഭീഷണിയെന്നോണം യോഗത്തിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിൽ ഷി ജിൻപിങ് എത്തിയത്. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനായാണു നീക്കമെന്നാണ് വിവരം. ഉച്ചകോടി നടത്തുന്ന രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താതെ പോകുന്നത് നയതന്ത്രപരമായി വലിയൊരു അബദ്ധമായി മാറും. അതിനാലാണ് ഉച്ചകോടി മുഴുവനായി ഒഴിവാക്കാൻ ഷി ജിൻപിങ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും സംസാരിച്ചിരുന്നു. അതിർത്തി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മോദി ഷിയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ നിലപാട് രാജ്യത്തിനകത്തും ഷി ജിൻപിങ്ങിന് ക്ഷീണമുണ്ടാക്കും. അതിർത്തി പ്രശ്നം പരിഹരിച്ചിട്ടു ശേഷം മാത്രം വ്യാപാര ചർച്ചകളെന്നാണ് ഇന്ത്യയുടെ നിലപാട്. ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിന്റെ ബാക്കിപത്രമായി കടന്നുകയറിയ ചില പ്രദേശങ്ങളിൽനിന്നും ഇനിയും ചൈനീസ് സൈനികർ പിന്മാറിയിട്ടില്ല. ഇതിനിടെ ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിങ് ആന്റ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം, ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ തങ്ങളുടെഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭൂപടം പുറത്തിറക്കിയത്. ഇതോടെ പ്രശ്നങ്ങൾ ഗുരുതരമായി.

കോവിഡ് വ്യാപകമായ 2021 ഒഴിച്ച് 2013 മുതൽ തുടർച്ചയായി എല്ലാ ജി–20 യോഗങ്ങളിലും ഷി ജിൻപിങ് നേരിട്ടു പങ്കെടുത്തിരുന്നു. 2021ൽ സൗദി അറേബ്യയിൽ നടന്ന യോഗത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയും ഷി ജിൻപിങ് യോഗത്തിന്റെ ഭാഗമായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ എന്നിവർ ഉച്ചകോടിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

4 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

23 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

50 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

1 hour ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

1 hour ago