Kerala

ഓരോ വിജയത്തിനുശേഷവും നരേന്ദ്രമോദി ഓടിയെത്തുന്നത് ഗുരുവായൂരപ്പനെ തൊഴാന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.

കരുണാകരന്‍ ഒപ്പമില്ലാതെ കണ്ണനെ തൊഴാനെത്തുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി. ഇന്ദിരയ്ക്കും രാജീവിനും നരസിംഹറാവുവിന് ശേഷമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ചത് പൂര്‍ണ്ണ കുംഭം നല്‍കി; കണ്ണനെ പ്രാര്‍ത്ഥിക്കാന്‍ കേരളത്തിലെത്തുന്നത് ഇത് രണ്ടാം തവണയും; 2008ലെ വരവ് ജയലളിതയുടെ പ്രചോദനത്താലായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഗുരുവായൂരപ്പന്റെ പരമ ഭക്തനായി മാറുകയായിരുന്നു.

ഗുരുവായൂരിന്റെ് പ്രശസ്തി ദേശീയ തലത്തില്‍ എത്തിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്. മുഖ്യമന്ത്രി ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായി മാറി. ഈ ഭക്തിയാണ് മൂന്ന് പ്രധാനമന്ത്രിമാരെ ഗുരുവായൂര്‍ സന്നിധിയില്‍ എത്തിച്ചത്. 1980-ല്‍ ഇന്ദിരാഗാന്ധിയും ’87-ല്‍ രാജീവ്ഗാന്ധിയും ’94-ല്‍ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തി. ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി

അധികാരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണ എത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്നത് കേരളത്തിലേക്കാണ്. ഗുരുവായൂര്‍ കണ്ണന് നന്ദി പറയാനാണ്. 2008 ജനുവരി 13ന് മോദി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. അന്ന് താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയാണു മടങ്ങിയത്.

2001ലാണ് മോദി അദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി. ഇതിന് ശേഷം മോദി ഓടിയെത്തിയത് ഗുരുവായൂരപ്പനെ തൊഴാനായാരിന്നു. അതിന് ശേഷം നേരെ പോയത് ജയലളിതയുടെ അടുത്തേക്കും.

2012ല്‍ അനായാസമായി ജയിച്ചു. പിന്നെ 2014ല്‍ എന്‍ഡിഎ നയിച്ച് പ്രധാനമന്ത്രിയുമായി. വിമര്‍ശകര്‍ പോലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വിധിയെഴുതി. എന്നാല്‍ 303 സീറ്റാണ് എന്‍ഡിഎയ്ക്ക് കിട്ടിയത്.

2007 ല്‍ ഗുജറാത്തില്‍ കിട്ടിയതിന് സമാനമായ ജയം. ഇപ്പോഴും ഓടിയെത്തുകയാണ് ഗുരുവായൂരിലേക്ക് മോദി. 2008 ജനുവരി 14നായിരുന്നു മോദി ആദ്യം ഗുരുവായൂരിലെത്തിയത്. എന്ന് കണ്ണന് കദളിപ്പഴവും തുലഭാരവും നടത്തി പോയത് തമിഴ്‌നാട്ടിലായിരുന്നു. അന്ന് തമിഴകം ഭരിച്ച ജയലളിതയെ കാണാന്‍. ജയലളിതയും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയില്‍ നിന്നാണ് ഗുരുവായൂരപ്പന്റെ കടാക്ഷത്തിന്റെ ശക്തി മോദി തിരിച്ചറിഞ്ഞത്.

ജയലളിതയ്ക്ക് വിശ്വാസമുണ്ടായിരുന്ന പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഗുരുവായൂര്‍. 2004 ജൂലായ് ഏഴിനാണ് ജയലളിത അവസാനമായി ഗുരുവായൂരില്‍ വന്നത്.

അതിനും മൂന്നുവര്‍ഷം മുമ്പ് ആനയെ നടയിരുത്താനും ജയലളിത ഗുരുവായൂരില്‍ എത്തിയിരുന്നു. 2001 ജൂലായ് രണ്ടിനാണ് ആനയെ നടയിരുത്താന്‍ ഗുരുവായൂരിലെത്തിയത്. മുന്‍മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരും ജയിലിലായപ്പോഴുണ്ടായ രാഷ്ട്രീയക്കൊടുങ്കാറ്റിനിടെയായിരുന്നു ഗുരുവായൂര്‍ ദര്‍ശനം. ഇതില്‍ നിന്നുള്ള പ്രചോദനമായിരുന്നു 2008ല്‍ മോദിയെ ഗുരുവായൂരില്‍ എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

വാജ്‌പേയി, വി.പി. സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവര്‍ഷം ഗുരുവായൂരപ്പനെ വണങ്ങി.

2016-ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയും ദര്‍ശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

17 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

18 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

19 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

20 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

20 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago