Health

വീണ്ടും കോവിഡ് വ്യാപനം; എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിൽ എത്തിയതോടെ ആണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലാണ് കോവിഡ് രോഗികൾ കൂടുതലുള്ളത്.ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത്.ആശുപത്രികളിൽ എത്തുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്.സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായത് കാരണം സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
കോവി‍ഡിന് എതിരെ എടുക്കേണ്ട മുൻകരുതലുകൾ

നിർബന്ധമായും മാസ്ക് ധരിക്കുക

കൈകൾ സോപ്പിട്ട് കഴുകുക

രോഗം ബാധിച്ചവരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക

രോഗം സ്ഥിരീകിരച്ചവർ പൊതുയിടങ്ങളിലും ആളുകൂട്ടങ്ങളിലും പോകാതിരിക്കുക

മറ്റ് രോഗങ്ങളുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ തീർച്ചയായും ചികിത്സ തേടുക

രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർ തീർച്ചയായും മാസ്ക് ധരിക്കണം

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

9 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

9 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

10 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

10 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

10 hours ago