India

രാജ്യത്ത് അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാൻ ഈ ലിങ്കിൽ സന്ദർശിക്കൂ…

ദില്ലി: രാജ്യത്ത് അഗ്നിവേറുകൾക്ക് വേണ്ടി നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്. agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഫലം ലഭിക്കുന്നതാണ്. ജൂലൈയിലായിരുന്നു പരീക്ഷ നടത്തിയത്. ഏഴ് ദിവസങ്ങളിലായി നടത്തിയ പരീക്ഷ ജൂലൈ 24ന് ആരംഭിച്ച് 31നാണ് അവസാനിച്ചത്. ഓൺലൈനായിട്ടായിരുന്നു പരീക്ഷ നടന്നത്.

പരീക്ഷയുടെ മാർക്കിനനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അയച്ചിട്ടുണ്ടെന്നും വ്യോമസേന അധികൃതർ അറിയിച്ചു. ഇവർക്കെല്ലാം ഇ-മെയിലും അയച്ചിട്ടുണ്ട്.

agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ റിസൾട്ട് എന്നെഴുതിയ ലിങ്കിൽ ക്ലിക്ക് ചെയ്തും ഫലമറിയാവുന്നതാണ്. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ മെഡിക്കൽ പരീക്ഷയ്‌ക്കായി തയ്യാറെടുക്കേണ്ടതാണ്. 4-5 ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ പരീക്ഷയായിരിക്കും സംഘടിപ്പിക്കുക. ഇതിനായെത്തുന്നവർ പല്ലും ചെവിയും പൂർണമായും ശുചിയാക്കിയിരിക്കണം.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

6 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

6 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

7 hours ago