Agri-entrepreneurship needs to be strengthened for more profitable prospects
കാര്‍ഷിക ലോകത്തേക്ക് ചുവടുവെക്കുന്ന സംരംഭകര്‍ വര്‍ധിച്ചുവരികയാണ്. ഏറെ പ്രതിസന്ധി നിറഞ്ഞതാണെങ്കിലും കാര്‍ഷിക സംരംഭങ്ങള്‍ ഏറെ മാനസിക സംതൃപ്തി തരുന്നവയാണ്. വളരെ കുറഞ്ഞ ചെലവില്‍ ആരംഭിക്കാവുന്ന 7 കാര്‍ഷിക സംരംഭ ആശയങ്ങള്‍ ഇതാ;
ഉണക്കിയ പഴങ്ങളോട് ഒരു പ്രത്യേക താത്പര്യമുണ്ട്. ഫ്രഷ് പഴങ്ങളേക്കാല്‍ വിലയും ആവശ്യക്കാരും കൂടുതലുമാണ് ഡ്രൈ ഫ്രൂട്ട്സിന്. കൂടാതെ കുറഞ്ഞ നിക്ഷേപത്തില്‍ ഡ്രൈ ഫ്രൂട്ട്സ് ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. കയറ്റുമതി വിപണി നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകിടക്കുകയാണ്.
വെളിെച്ചണ്ണയില്ലാതെ മലയാളികള്‍ക്ക് കറി കുറവാണ്. ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ നിരവധിയാണ്. പാചകത്തിന് പുറമെ മുടി ടോണിക്സ്, മുടി എണ്ണകള്‍, ടോയ്ലറ്റ് സോപ്പുകള്‍, അലക്ക് സോപ്പുകള്‍, ഡിറ്റര്‍ജന്റ്സ്, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവയുടെ നിര്‍മാതാക്കളും ഗുണമേന്മയുളള, ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപഭോക്താക്കളാണ്.
കാര്‍ഷിക ഉത്പാദനവും കൃഷിക്കാരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിന് പെയ്ഡ് സര്‍വീസുകള്‍ നല്കുക എന്നതാണ് അഗ്രി ക്ലിനിക്കുകളുടെ പ്രധാന ലക്ഷ്യം. കുറഞ്ഞ ചെലവില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി ചെറിയൊരു ക്ലിനിക് ആരംഭിക്കാവുന്നതാണ്.
ചെറിയ കഷ്ണങ്ങളാക്കി വെട്ടി നുറുക്കി വൃത്തിയായി പായ്ക്ക് ചെയ്ത ചിക്കന് നഗരത്തിലും മറ്റും ഏറെ ആവശ്യക്കാരുണ്ട്. കൃത്യമായ ആസൂത്രണത്തോടെ ആവശ്യക്കാര്‍ ഏറെയുളള സമീപ നഗരങ്ങള്‍ കണ്ടെത്തി ഉത്പന്നമെത്തിച്ചാല്‍ മികച്ച ലാഭം നേടാന്‍ കഴിയും.
കായ,ഉരുളക്കിഴങ്ങ്,പഴം,ചക്ക ചിപ്സുകള്‍ക്ക് ഏറെ വിപണി സാധ്യതയുണ്ട്. ചെറിയൊരു യൂണിറ്റ് സ്ഥാപിച്ചോ വീട്ടുകാരുമായി ചേര്‍ന്നോ ഫ്രഷ് ചിപ്സ് നല്ല പായ്ക്കിംഗോടെ വിപണിയിലെത്തിച്ചാല്‍ കയറ്റുമതി സാധ്യതയുമുണ്ട്.
മിക്ക കന്നുകാലി കര്‍ഷകരും തങ്ങളുടെ കന്നുകാലികള്‍ക്ക് ആവശ്യമായ ഗുണമേന്മയുളള ഭക്ഷണത്തിനും ഭക്ഷണ സപ്ലിമെന്ററി ഉത്പന്നത്തിനും വേണ്ടിയുള്ള തിരച്ചിലിലാണ്. ശരിയായ ആസൂത്രണത്തോടെ വിവിധ കന്നുകാലികള്‍ക്ക് ആവശ്യമായ തീറ്റ ഉത്പാദിപ്പിക്കുന്നതുവഴി മികച്ച ലാഭം നേടാന്‍ സാധിക്കും.
ഈ വ്യവസായത്തില്‍ വിജയിക്കുന്നതിന് ശരിയായ അസംസ്‌കൃത വസ്തുക്കള്‍, വിപണന തന്ത്രം, ആകര്‍ഷകമായ പായ്ക്കേജിംഗ് എന്നിവ ആവശ്യമാണ്. ഗണ്യമായ മൂലധനനിക്ഷേപത്തോടെ ആരംഭിക്കുന്ന ലാഭകരമായ കാര്‍ഷിക വ്യവസായ ആശയങ്ങളില്‍ ഒന്ന് വിത്ത് സംസ്‌കരണം ആണ്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…