കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി കാത്തിരിക്കുകയാണ് കേരളം. വ്യാപക തെരച്ചിലാണ് അബിഗേൽ സാറയ്ക്കായി നടത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി, സഹോദരന് മുന്നിൽവച്ച് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. എല്ലാത്തിലും നമ്പർ വൺ എന്ന് പറയുന്ന മുഖ്യന്റെ കേരളത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടിയെ തട്ടികൊണ്ട് പോയ സംഘം തിരുവനന്തപുരം റോഡിലൂടെ നിരവധി ദൂരം സഞ്ചരിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല എന്നത്, കേരള പോലീസിന്റെ ഗുരുതരമായ വീഴ്ച തന്നെയാണ്. കാരണം, മുഖ്യനും പരിവാരങ്ങളും എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേരള പോലീസ് കാണിക്കുന്ന ആർജ്ജവം, ഈ വിഷയത്തിൽ പോലീസിനില്ല എന്ന ആരോപണം ഇതൊനൊടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ഇടത് സർക്കാർ കൊട്ടിയാഘോഷിച്ച് സ്ഥാപിച്ച എ ഐ ക്യാമറകൾ പ്രവർത്തിക്കവെ, കുട്ടിയെ തട്ടികൊണ്ട് പോയ കാറിനേയും സംഘത്തെയും കണ്ടുപിടിക്കാൻ വൈകുന്നത്, എന്തുകൊണ്ടാണെന്നു ചോദ്യവും ഉയർന്നുവരുന്നുണ്ട്.
അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി, മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പുലർത്തുവരുന്ന വിവരം. ശ്രീകണ്ഠേശ്വരത്ത് കാർ വാഷിങ് സെന്റർ ഉടമ പ്രതീഷും മറ്റു രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ഇവിടെ നിന്നും കാർ വാടകയ്ക്ക് കൊടുത്തതാണോയെന്ന സംശയമാണുള്ളത്. ഇത് സ്ഥിരീകരിക്കുന്ന അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തു. കൂടാതെ, മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പരിശോധന നടത്തുകയാണ്. അതേസമയം, ആറുവയസ്സുകാരിയെ കാണാതായിട്ട് 18 മണിക്കൂർ പിന്നിടുകയാണ്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി, സഹോദരന് മുന്നിൽവച്ച് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

