എഐ & ടെക്‌നോളജി ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന എക്സ്പോ നാളെ സമാപിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ ഇന്നലെയാണ് ആരംഭിച്ചത്. എക്സ്പോയുടെ ഭാഗമായി കാഴ്ച പരിമിതരായ സംഗീത പ്രതിഭകളുടെ ബാൻഡായ ഹാർട്ട് ടു ഹാർട്ടിന്റെ സംഗീത പരിപാടി ഇന്ന് നടന്നു, ഗായകൻ സൂരജ് സന്തോഷിന്റെ സംഗീത പരിപാടി അൽപ്പ സമയം മുമ്പ് ആരംഭിച്ചു . തിരുവനന്തപുരത്തിന്റെ ബിസിനസ് പരിതസ്ഥിതിയിൽ എഐ ടെക്നോളോജിയുടെ സ്വാധീനം എന്ന വിഷയത്തിൽ ഊന്നിയായിരുന്നു ഇന്നത്തെ കാര്യപരിപാടികൾ.
കെ വാസുകി ഐഎഎസ് ( സെക്രട്ടറി ഇൻ ചാർജ്, EXTERNAL COOPERATION), ആർ സിദ്ധാർഥ് (POLICY OFFICER, UN ) സി പദ്മകുമാർ (SPECIAL OFFICER, KMTC), സന്തോഷ് ബാബു ഐഎഎസ് ( MANAGING DIRECTOR KFONE) എന്നിവർ എക്സ്പോയിൽ സംസാരിക്കും

