ഹൈദരാബാദ്: ഒവൈസിയുടെ അനുയായി എ ഐ എം ഐ എം നേതാവ് മുഹമ്മദ് ഗിയാസ്സുദ്ദീൻ അറസ്റ്റിൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനും ഗിയാസുദ്ദീനെതിരെ തെലങ്കാന പൊലീസ് കേസ് ചാർജ്ജ് ചെയ്തു.
ഭോലക്പൂരിൽ കടക്കാരുമായി തർക്കമുണ്ടാക്കിയതിനെ തുടർന്ന് ഗിയാസ്സുദ്ദീനെ പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ,ചോദ്യം ചെയ്യലിൽ സഹകരിക്കാതിരുന്ന ഇയാൾ പൊലീസിനെ പരസ്യമായി അപമാനിച്ചു. ഇതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
ഇതേതുടർന്ന് ഗിയാസ്സുദ്ദീനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരവികസന വകുപ്പ് മന്ത്രി കെ ടി രാമ റാവു ആവശ്യപ്പെട്ടു. ഗിയാസ്സുദ്ദീൻ തങ്ങളെ കാഫിർ എന്ന് വിളിച്ചതായി കടക്കാർ പരാതിപ്പെട്ടു. ഇത്തരം ചെയ്തികൾ രാജ്യത്ത് വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് തെലങ്കാന ധാതു വികസന കോർപ്പറേഷൻ ചെയർമാൻ മാനെ ക്രിഷാങ്ക് പറഞ്ഞു.

