ദില്ലി :വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. 2024 മാർച്ചിൽ ലയനം നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.വിസ്താരയ്ക്ക് പുറമെ എയർ ഏഷ്യയും 2024 ൽ എയർ ഇന്ത്യയായി ലയിക്കും.ഇതോടെ എയർ ഇന്ത്യയ്ക്ക് കീഴിൽ 218 വിമാനങ്ങളുണ്ടാകും. 2059 കോടി രൂപ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നിക്ഷേപിക്കും.സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ലയനം നിലവിൽ വരുന്നതോടെ മൊത്തെ എയർ ഇന്ത്യയുടെ 25 ശതമാനം ഓഹരി സിംഗപൂർ എയർലൈൻസിന് ലഭിക്കും.
2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമായിരുന്നു. എയർ ഇന്ത്യയുടെ 113 ഉം എയർ ഏഷ്യയുടെ 28, വിസ്താരയുടെ 53 ഉം എയർ ഇന്ത്യയുടെ എക്‌സ്പ്രസിന്റെ 24 വിമാനവും ഉൾപ്പെടെയാണ് എയർ ഇന്ത്യയിൽ നിലവിലുള്ളത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്റർനാഷ്ണൽ കാരിയറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡൊമസ്റ്റിക് കാരിയറുമാകും എയർ ഇന്ത്യ.

