India

ഫിഫ്ത് ജനറേഷൻ; ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് അനുവദിച്ച ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് .

ഹൈദരാബാദിലെ കൊമേർഷ്യൽ നെറ്റ്‌വർക്കിലാണ് ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ച് എയർടെൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ചത്. 1800 MHz ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രം വഴി നോൺ സ്റ്റാൻഡ് അലോൺ (NSA) സാങ്കേതിക വിദ്യയിലൂടെയാണ് എയർടെൽ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിലൂടെ റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5 ജി ഉപയോഗിക്കാൻ സാധിക്കുമെന്ന് തെളിഞ്ഞു.

ഇപ്പോൾ ഉപയോഗിക്കുന്ന മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ ഇനി മുതൽ 5 ജി നെറ്റ്‌വർക്ക് ലഭിക്കുമെന്ന് എയർടെൽ വ്യക്തമാക്കി. അതായത് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയപ്പോൾ രണ്ട് മണിക്കൂർ ദൈർഘ്യം വരുന്ന വീഡിയോകൾ വരെ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞു.

അതിനിടെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന 5G സ്പെക്‌ട്രം ലേലത്തിൽ ഭാരതി എയർടെൽ പങ്കെടുക്കുന്നുണ്ട്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന മറ്റു കമ്പനികൾ. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് എന്നിവയുൾപ്പെടെ നിരവധി ബാൻഡുകളിലായി 5ജി എയർവേവുകൾ സർക്കാർ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ട്. 5G കൂടാതെ, 26 GHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz എന്നീ എയർവേവുകളും ലേലത്തിൽ ലഭ്യമാകും. ജൂലൈ 26 നാണ് ലേലം നടക്കുക. ജൂലൈ 20ന് ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് സർക്കാർ പ്രഖ്യാപിക്കും.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago