ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനം രാജ്യമെമ്പാടും ആഘോഷിക്കുന്നതിനിടെ ആഘോഷങ്ങളിൽ പങ്കുചേർന്ന് രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗയും. മധുര പലഹാരമായ ലങ്കാർ ഉണ്ടാക്കി വിതരണം ചെയ്താണ് ദർഗ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. 4000 കിലോ ലങ്കാറാണ് വിതരണത്തിനായി ഉണ്ടാക്കിയത്.
അരിയും ശുദ്ധമായ നെയ്യും ഉണങ്ങിയ പഴങ്ങളും ചേർത്താണ് ലങ്കാർ നിർമ്മിക്കുന്നത്. ഇതിന് പുറമെ നരേന്ദ്രമോദിയുടെ ദീർഘായുസ്സിനായുള്ള പ്രാർത്ഥനകളും നടന്നു. ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷനും അജ്മീർ ഷെരീഫിലെ ചിഷ്തി ഫൗണ്ടേഷനും ചേർന്നാണ്പരിപാടി സംഘടിപ്പിച്ചത്. ഹസ്രത്ത് ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദർഗയ്‌ക്കുള്ളിൽ രാത്രി 10:30ന് ബിഗ് ഷാഹി ദേഗ് ദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.രാജ്യത്തിന്റെയും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനായുള്ള കൃതജ്ഞതയുടെയും ഐക്യത്തിന്റെയും പ്രാർത്ഥനയോടെയാണ് ആഘോഷ പരിപാടി അവസാനിച്ചത്

