senior-congress-leader-a-k-antony-tests-positive-for-covid-19
ദില്ലി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം.’മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. കാര്യങ്ങള്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.
സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച് മധ്യപ്രദേശിന്‍റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനു ശേഷമാണ് എ.കെ ആന്റണിയെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിച്ചത്.മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെതിരെ ചില മന്ത്രിമാര്‍ പരാതികളുന്നയിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വനമന്ത്രി ഉമന്‍ഗ് സിങ്ങറും ദിഗ് വിജയ് സിംഗിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു.
കര്‍ട്ടന്‍റെ പിറകിലിരുന്നു കൊണ്ടാണ് ദിഗ് വിജയ് സിംഗ് ഭരിക്കുന്നതെന്ന് മന്‍ഗ് സിങ്ങര്‍ ആരോപിച്ചിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയതാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്‍ക്ക് തുടക്കം. പി.സി.സി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…