Categories: Featured

ഇന്ത്യയിൽ വമ്പൻ ആക്രമണത്തിന് പദ്ധതി; മസൂദ് അസറും സംഘവും ഒരുക്കങ്ങൾ തുടങ്ങിയെന്ന് റിപ്പോർട്ട്, പ്രതിരോധിക്കാൻ സജ്ജമായി ഭാരതവും

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര ഭീകരനുമായ മസൂദ് അസർ വീണ്ടും ഇന്ത്യയ്ക്ക് നേരെ നീക്കങ്ങൾ നടത്തുന്നു. പാകിസ്താന്‍ മസൂദിനെ രഹസ്യമായി ജയില്‍ മോചിതനാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായാണ് മസൂദ് അസറിനെ ജയില്‍ മോചിതനാക്കിയതെന്നാണ് വിവരം. രാജസ്ഥാനിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലേക്ക് വമ്പന്‍ ആക്രമണം ലക്ഷ്യമിട്ട് കൂടുതല്‍ പാക് സൈനികര്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഇതിന് പിന്നാലെ ഭാരതത്തിൽ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു, രാജസ്ഥാന്‍ മേഖലകളില്‍ പാകിസ്ഥാന്‍ ‘ബിഗ് ആക്ഷന്‍’ ആസൂത്രണം ചെയ്യുന്നുവെന്നാണ് ഐബി റിപ്പോര്‍ട്ട്

ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള നടപടി പാകിസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്‌ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസറിനെ കസ്‌റ്റഡിയിലെടുത്തത്. പിന്നാലെ അസറിനെ ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.

ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന കാർ ബോംബ് ആക്രമണത്തിന് ശേഷം പാക്കിസ്ഥാൻ ഏജൻസികൾ അസ്ഹറിനെ സംരക്ഷണ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്താരാഷ്ട്ര സമ്മർദ്ദം കാരണമായിരുന്നു ഇത്.

എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി മസൂദ് അസ്ഹറിനെ രഹസ്യമായി വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരിട്ടുള്ള യുദ്ധം നടന്നാൽ പാക്കിസ്ഥാൻ തോൽക്കും. കൂടുതൽ രാജ്യങ്ങളും എതിരാകും. അതുകൊണ്ടാണ് ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ തളർത്താൻ നീക്കം.

ജയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോളഭീകരനായി യു എൻ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലൊരു ഭീകരനെയാണ് മോചിപ്പിക്കുന്നത്. രാജ്യമെമ്പാടും പാക്കിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു.

ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയിൽമോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ – പാക് അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിലാണെന്നായിരുന്നു പാക്കിസ്ഥാൻ പറഞ്ഞിരുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

16 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

19 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

22 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago