Kerala

വധു ഡോക്ടര്‍ ആണ്: സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദ നായകൻ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു

കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദ നായകൻ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.

അതേസമയം കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മാത്രമല്ല സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദം വാർത്തകളിൽ നിറഞ്ഞു നിന്ന സമയത്ത്, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് ഉൾപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തെ, പാര്‍ട്ടി ഒരു ചുമതലയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മെയ് 12ന് വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം. വിവാഹക്കാര്യം ആകാശ് തില്ലങ്കേരി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്, അനുപമയുമായുള്ള ആകാശിന്റെ പ്രണയം ആരംഭിക്കുന്നത്. അനുപമ ഇക്കാര്യം വീട്ടിൽ തുറന്നു പറഞ്ഞത്തോടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

admin

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

53 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

56 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

1 hour ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago