AKG Center Fireworks Case; Youth Congress worker in custody, accused who dragged police caught in Crime Branch investigation
തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി. പോലീസ് കേസിന്റെ അന്വേഷണ അവസാനിപ്പിക്കാനിരിക്കവെയാണ് ചെങ്കല്‍ച്ചൂള സ്വദേശി പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആദ്യഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നായിരുന്നു ഇയാളുടെ മൊഴി.
പ്രത്യേക അന്വേഷണ സംഘത്തോടാണ് ആളെ കണ്ട വിവരം ഇയാള്‍ ഇപ്പോൾ പറഞ്ഞത്. വീട്ടുകാർ വിലക്കിയതുകൊണ്ടാണ് ആദ്യം ഈ കാര്യം തുറന്ന് പറയാത്തത് എന്നാണ് ഇയാൾ പറയുന്നത്. മൊഴി ദുരൂഹമെന്നും സൂചനയുണ്ട്. എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഏറെ ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ജൂണ്‍ 30 രാത്രി 11.24നാണ് എകെജി സെന്‍ററിന്‍റെ രണ്ടാം കവാടത്തിലേക്ക് ഒരാൾ പടക്കമെറിഞ്ഞത്. സംഭവത്തെ തുടർന്ന് അന്വേഷണം ദ്രുതഗതിയിൽ നീങ്ങിയെങ്കിലും എങ്ങുമെത്തിയിരുന്നില്ല.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…