Tuesday, September 22, 2026

എ കെ ജി സെന്‍റര്‍ ആക്രമണം; പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് യുവാവ്; മൊഴി നൽകിയത് ചെങ്കല്‍ച്ചൂള സ്വദേശി

തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി. പോലീസ് കേസിന്റെ അന്വേഷണ അവസാനിപ്പിക്കാനിരിക്കവെയാണ് ചെങ്കല്‍ച്ചൂള സ്വദേശി പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആദ്യഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നായിരുന്നു ഇയാളുടെ മൊഴി.

പ്രത്യേക അന്വേഷണ സംഘത്തോടാണ് ആളെ കണ്ട വിവരം ഇയാള്‍ ഇപ്പോൾ പറഞ്ഞത്. വീട്ടുകാർ വിലക്കിയതുകൊണ്ടാണ് ആദ്യം ഈ കാര്യം തുറന്ന് പറയാത്തത് എന്നാണ് ഇയാൾ പറയുന്നത്. മൊഴി ദുരൂഹമെന്നും സൂചനയുണ്ട്. എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഏറെ ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ജൂണ്‍ 30 രാത്രി 11.24നാണ് എകെജി സെന്‍ററിന്‍റെ രണ്ടാം കവാടത്തിലേക്ക് ഒരാൾ പടക്കമെറിഞ്ഞത്. സംഭവത്തെ തുടർന്ന് അന്വേഷണം ദ്രുതഗതിയിൽ നീങ്ങിയെങ്കിലും എങ്ങുമെത്തിയിരുന്നില്ല.

Related Articles

Latest Articles