Saturday, May 25, 2024
spot_img

ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചുണ്ടായ അപകടം; പോലീസ് ഉദ്യോഗസ്ഥ മരിച്ചു, അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പത്തനംതിട്ട: പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിത സ്റ്റേഷനിലെ സി പി ഒ സിൻസി പി അസീസ് ആണ് മരിച്ചത്. ഈ മാസം 11 നാണ് മെഴുവേലിയിൽ വെച്ച് അപകടം ഉണ്ടായത്.

പോലീസ് ഉദ്യോഗസ്ഥ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സിൻസിയുടെ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തിരുന്നു. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് സിൻസി മരണപ്പെട്ടത്.

Related Articles

Latest Articles