ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ മേഖലയിൽ നിന്ന് ഹരീഷ് പേരടിയും വിവേക് ഗോപനും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങൾ രോക്ഷം പ്രകടിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഇപ്പോൾ സംവിധായകൻ അഖിൽ മാരാർ പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോഗസ്ഥരും നൽകാൻ പോകുന്നത് ? പെൺമക്കളുള്ള എല്ലാ രക്ഷകർത്താക്കൾക്കും സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്ന് അഖിൽ മാരാർ പറയുന്നു. പെൺകുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു എന്നും സ്‌കൂളിൽ പോകുന്ന കുട്ടികൾ കൃത്യസമയത്ത് തിരിച്ച് വന്നില്ലെങ്കിൽ എല്ലാ രക്ഷിതാക്കളുടെയും ഉള്ളിൽ ആധി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ കേരളം കടന്ന് പോകാൻ പാടില്ലെന്നും അഖിൽ മാരാർ പറയുന്നു. ഇതുവല്ല ഉത്തർപ്രദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും ഒരു സ്ഥലത്തോ ആയിരുന്നെങ്കിൽ ഇവിടുത്തെ സാംസ്‌കാരിക പുരോഗമനവാദികൾ മുഴുവനും ഇറങ്ങിയേനെ. പക്ഷെ ഇവിടെ ആരും ഇറങ്ങില്ല. കാരണം മരിച്ചത് ഒരു മലയാളി പെൺകുട്ടി അല്ലല്ലോ എന്നും അഖിൽ മാരാർ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണമെന്നും ആ ഭയമാണ് നമ്മുടെ പ്രതിഷേധമെന്നും അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…