Akshay Kumar made it clear that he is renouncing his Canadian citizenship
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അക്ഷയ്കുമാറിന്റെ കനേഡിയൻ പൗരത്വമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഉയരുന്നുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .കനേഡിയൻ പൗരത്വത്തെച്ചൊല്ലി അക്ഷയ് കുമാർ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. താൻ കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ.
ഇന്ത്യയാണ് തനിക്ക് എല്ലാം, ഇതിനകം പാസ്‌പോർട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.’ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നൽകാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ വിഷമം തോന്നും’, 1990-കളിൽ തന്റെ കരിയർ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ഈ കാലയളവിൽ തിയേറ്ററുകളിൽ പരാജയം നേരിട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും നടൻ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…