akshay-kumar
മുംബൈ: ബോളിവുഡ് താരം അക്ഷയ്‌കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. അക്ഷയ്കുമാര്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു അരുണ ഭാട്ടിയ.
അതേസമയം പിറന്നാൾ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വേർപാട്. സെപ്റ്റംബർ 9നാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ.
“അമ്മയായിരുന്നു എനിക്കെല്ലാം, ഈ വേദന എനിക്ക് സഹിക്കാനാവുന്നില്ല…എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ സമാധാനത്തോടെ ഈ ലോകം വിട്ടു പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഓം ശാന്തി” അമ്മയുടെ മരണ വാർത്ത പങ്കുവച്ചുകൊണ്ട് അക്ഷയ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അമ്മ ആശുപത്രിയില്‍ ആയിരുന്ന വിവരം നേരത്തെ അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറയിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച്ചയോടെ മുംബൈയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…