Wednesday, September 30, 2026

അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം അക്ഷയ്‌കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. അക്ഷയ്കുമാര്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു അരുണ ഭാട്ടിയ.

അതേസമയം പിറന്നാൾ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വേർപാട്. സെപ്റ്റംബർ 9നാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ.

“അമ്മയായിരുന്നു എനിക്കെല്ലാം, ഈ വേദന എനിക്ക് സഹിക്കാനാവുന്നില്ല…എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ സമാധാനത്തോടെ ഈ ലോകം വിട്ടു പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഓം ശാന്തി” അമ്മയുടെ മരണ വാർത്ത പങ്കുവച്ചുകൊണ്ട് അക്ഷയ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അമ്മ ആശുപത്രിയില്‍ ആയിരുന്ന വിവരം നേരത്തെ അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറയിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച്ചയോടെ മുംബൈയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Related Articles

Latest Articles