ഗുവാഹട്ടി: കുപ്രസിദ്ധ തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള 11 ഭീകരർ അസമിൽ പിടിയിൽ. മോറിഗാവ്, ബാർപേട്ട, കാംരൂപ്, ഗോൽപാറ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിപി സിംഗ് വ്യക്തമാക്കി. അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായുള്ള ഇവരുടെ ബന്ധത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അൽഖായിദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭീകരസംഘത്തിൽ നിന്ന് ഇലക്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. പിടിയിലായ മൊറിഗാവ് സ്വദേശി മുഫ്തി എന്ന മുസ്തഫയാണ് ഇന്ത്യയിലെ അൻസറുല്ല ബംഗ്ലാ ഭീകരസംഘടനയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല നിർവഹിക്കുന്നത്.
പിടിയിലായവരിൽ ഒരാൾ സംസ്ഥാനത്തെ മദ്രസ അധ്യാപകൻ കൂടിയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ഇയാൾ മദ്രസ നടത്തിപ്പിനുള്ള പണം കണ്ടെത്തിയിരുന്നത്. ഭീകർക്കുള്ള താവളമായും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന കേന്ദ്രമായും ഇയാൾ മദ്രസയെ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ഇതിനെ തുടർന്ന് മദ്രസകൾ പോലീസ് സീൽ ചെയ്ത് അടച്ച് പൂട്ടി.
മോറിഗാവ് സ്വദേശി അ്സറുദ്ദീൻ ഭയാൻ(39)ഗോൾപാറ സ്വദേശി അബ്ബാസ് അലി(22),മെഹ്ബൂബുർ റഹ്മാൻ, ജുബൈർ ഖാൻ (25), റഫീഖുൽ ഇസ്ലാം (27), ദിവാൻ ഹമീദുൽ ഇസ്ലാം (20), മൊയ്നുൽ ഹഖ് (42), കാജിബുർ ഹുസൈൻ (37), മുസിബൗർ റഹ്മാൻ (50), ഷഹനൂർ അസ്ലം, സഹജഹാൻ അലി (34) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.അസ്സമിൽ നിലവിൽ ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൊറെഗാവിൽ നടന്ന പരിശീലന ക്യാമ്പിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളുകൾ പങ്കെടുത്തിട്ടുണ്ടൊ എന്ന സംശയം ഇപ്പോൾ വർദ്ധിക്കുകയാണ്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…