ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നിരാഹാര സമരത്തോട് അനുബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം നടത്താനും സമരസമിതി തീരുമാനമായി.
അതേസമയം, ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരശേഖരണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും. സെസ്സിലെ ശസ്ത്രജ്ഞനായ ടിഎന്‍പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരശേഖരണം തുടങ്ങിയത്.
വര്‍ഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഖനനം മേഖലയില്‍ സൃഷ്ടിച്ച മാറ്റങ്ങളും പഠനസമിതി പരിശോധിക്കും. ഇതിന് മുന്‍പ് വിവിധ സമിതികളുടെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിശദമായ പഠന റിപ്പോര്‍ട്ട് വൈകരുതെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…