ആലപ്പുഴ: കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ പുന്നപ്രയില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. പലരും പാര്‍ട്ടിവിട്ട് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുണ്ട്. പുന്നപ്ര തെക്ക്, വടക്കു പഞ്ചായത്തുകളില്‍ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷമാണ്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ബ്രാഞ്ച് തലത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ മേല്‍ക്കമ്മിറ്റി ഒഴിവാക്കിയതാണ് ഉള്‍പ്പോരിന് കളമൊരുക്കിയത് . മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.ഡി. സന്തോഷാണ് കരിമ്വബാളവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബ്രാഞ്ച് കമ്മിറ്റി എതിര്‍പ്പില്ലാതെ തീരുമാനിച്ചത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍ കൂടിയായ ജെ. സിന്ധുവിനെയാണ്. ബ്രാഞ്ച് അറിയാതെയാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വാദം. ഇതില്‍ പ്രതിഷേധിച്ച് ബ്രാഞ്ച് കമ്മിറ്റി തീരൂമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ റിബലായി മത്സരരംഗത്തിറക്കിയിരിക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ റിബലിന് ശക്തിപകരാൻ മറ്റ് അംഗങ്ങളും പിന്തുണ നൽക്കുകയായിരിന്നു .വി.എസിന്റെയും, ജി. സുധാകരന്റെയും തട്ടകമായ പുന്നപ്ര വടക്ക് പഞ്ചായത്തിലും സിപിഎം സമാനമായ സാഹചര്യമാണ് നേരിടുന്നത്.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…