Cinema

കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല! ജീവിതം ആഘോഷിക്കുകയാണെന്ന് അലീന പടിക്കൽ

കല്യാണം കഴിഞ്ഞാൽ പൊതുവെ എല്ലാ ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ എന്ന്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ ആണെങ്കില്‍ ചോദിക്കലും പറയലും ഒന്നുമില്ല, നേരിട്ട് ഗോസിപ്പ് അങ്ങ് പ്രചരിപ്പിയ്ക്കലാണ്. അലീന പടിക്കല്‍ ഗര്‍ഭിണിയാണ് എന്ന ഗോസിപ്പുകള്‍ കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിയുമ്പോഴേക്കും വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഗര്‍ഭ വാര്‍ത്തകളോട് പ്രതികരിയ്ക്കുകയാണ് നടി.

സോഷ്യൽമീഡിയയിൽ തന്റെ ഗർഭ വാർത്തകൾ അതിരുകടന്നപ്പോഴാണ് താരം മറുപടിയുമായെത്തിയത്. ഗര്‍ഭ വാര്‍ത്തകളില്‍ ഒന്നും യാതാെരു സത്യവും ഇല്ല എന്ന് റെഡ് കാര്‍പെറ്റ് ഷോയില്‍ വന്നപ്പോഴാണ് അലീന പടിക്കല്‍ വെളിപ്പെടുത്തിയത്. പുതിയ വിശേഷം ഒന്നും പറയാന്‍ ഇപ്പോള്‍ ആയിട്ടില്ല എന്നാണ് അലീന പറഞ്ഞത്.

എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആള്‍ വരുന്ന കാര്യം. ഇപ്പോള്‍ ജീവിതം പരമാവധി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. രോഹിത്തും ഇപ്പോള്‍ ബിസിനസ്സില്‍ വലിയ തിരക്കിലാണെന്നും അലീന കൂട്ടിച്ചേർക്കുകയുണ്ടായി.

ഏഴ് വര്‍ഷം പ്രണയിച്ച ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ രോഹിത്തിന്റെയും അലീന പടിക്കലിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മതത്തില്‍ പെട്ടവരാണ് എന്നതായിരുന്നു നടുവിലെ പ്രശ്‌നം. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ഇരുവരും തീരുമാനിച്ചിരുന്നുവത്രെ. കല്യാണം കഴിച്ച് തന്നില്‍ കുഴപ്പമൊന്നും ഇല്ല, പക്ഷെ മറ്റൊരു കല്യാണത്തിന് നിര്‍ബന്ധിക്കരുത്, അത് ഉണ്ടാവില്ല എന്ന ഡയലോഗില്‍ വീട്ടുകാര്‍ വീണു പോകുകയായിരുന്നു എന്നാണ് അലീന പറയുന്നത്.

കല്യാണ ശേഷവും ജീവിതത്തില്‍ യാതൊരു മാറ്റങ്ങളും ഇല്ല എന്ന് നടി പറയുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവരായത് കൊണ്ട് വഴക്ക് പോലും ഉണ്ടാവാറില്ല എന്നാണ് അലീന പറഞ്ഞത്. താന്റെ കരിയറുമായി മുന്നോട്ടു പോകുന്നതിലും രോഹിത്ത് എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്നും നടി പറഞ്ഞു

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

9 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

9 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

11 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

11 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

13 hours ago