Wednesday, December 24, 2025

മുംബൈയില്‍ ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നും കുര്‍ള റെയില്‍വെ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിത്. ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട്രയിനിലെ കോച്ചിനകത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഫോടകവസ്തുക്കള്‍ വയറുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതില്‍ ഡിറ്റൊണേറ്റര്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ തീപിടിച്ചിരുന്നെങ്കില്‍ ഇത് പൊട്ടിത്തെറിക്കുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ട്രെയിനിലെ ഒരു കോച്ചിനടിയില്‍ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. ‘നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചു കൊടുക്കണം’ എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Latest Articles