കോൺഗ്രസ്സ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ ട്രോളി സംവിധായകന്‍ അലി അക്ബര്‍. ‘വൈകിപ്പോയി ഇല്ലെങ്കില്‍ ഞാന്‍ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണ് സംവിധായകന്‍ തന്റെ ഫേസ്‌ബുക്കില്‍ കൂടി പങ്കുവെച്ചത്.
മുസ്ലീം പുരോഹിതര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥിക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അലി അക്ബറിന്റെ പരിഹാസം പോസ്റ്റ്. അലി അക്ബറിന്റെ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിലേക്ക് പരിഗണിക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
മുസ്ലീം പുരോഹിതര്‍ക്കൊപ്പം രാഹുല്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ പഴയ ചിത്രമാണ് അലി അക്ബർ പോസ്റ്റ് ചെയ്തത്. തലയില്‍ തൊപ്പി ധരിച്ച്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനൊപ്പം രാഹുല്‍ പ്രാര്‍ത്ഥന നടത്തുന്നത് ചിത്രത്തില്‍ കാണാം.
മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അലി അക്ബര്‍ പങ്കുവച്ചിരുന്നു.എന്നാൽ ഇതില്‍ ഏറ്റുമുട്ടല്‍ രംഗങ്ങളില്‍ ഉപയോഗിക്കാന്‍ സിനിമയ്ക്കായി നിര്‍മിച്ച ‘യുദ്ധടാങ്കര്‍’ ട്രോളര്‍മാര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായും ചിത്രം റിലീസിന് തയാറെടുക്കുകയാണെന്നും അലി അക്ബര്‍ പറയുന്നു.
അതേസമയം 80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാന്‍ ചെയ്തു തീര്‍ത്തതിന്റെ അസൂയയാണ് പലര്‍ക്കെന്നും സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…