അന്യഗ്രഹ ജീവിയുടേതെന്നുപറയുന്ന രൂപത്തിന്റെ ചിത്രവുമായി പെറുവിലെ കുട്ടി
ഏഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന അവകാശവാദവുമായി പെറുവിലെ നാട്ടുകാർ. അന്യഗ്രഹ ജീവികൾ നാട്ടുകാരെ ആക്രമിക്കുന്നതായും ആളുകളുടെ മുഖം ഭക്ഷിക്കാൻ ശ്രമിക്കുന്നതായും വലിയ തലയും വെള്ളി നിറവുമാണ് ഈ അന്യഗ്രഹ ജീവികൾക്കുള്ളതെന്നും നാട്ടുകാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവർ ധരിച്ചിരുന്നുവെന്നാണ് വിവരം. ജൂലായ് 29ന് ഇവർ ഒരു 15 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ കഴുത്തിലും മറ്റും പരുക്കേറ്റിരുന്നു.
ജൂലായ് 11നാണ് ഇവരുടെ ശല്യം തുടങ്ങിയത്. പറന്നു നടന്നാണ് ഇവർ ആക്രമം നടത്തുന്നത്. നീണ്ട മുഖവും മഞ്ഞ നിറമുള്ള കണ്ണുകളുമുള്ള ഇവരുടെ ശല്യം കാരണം ദിവസങ്ങളായി ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.എന്നാൽ ഇവർ പ്രദേശത്തെ ഒരു അനധികൃത സ്വർണ്ണ ഖനിയുമായി ബന്ധപ്പെട്ട മാഫിയയിലെ ആളുകളാണെന്നും ജെറ്റ് പാക്ക് ഉപയോഗിച്ച് പറന്ന് ആളുകൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് അധികൃതരുടെ വിശദീകരണം.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…