India

‘കോൺഗ്രസ് നേതാക്കളെല്ലാം വഞ്ചകരും നുണയന്മാരുമാണ്; അവർക്ക് ആകെ അറിയാവുന്നത് മുദ്രാവാക്യം വിളിക്കാൻ മാത്രമാണ്’; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ പദ്ധതികൾ ഭാരതത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി

ഹുബ്ബള്ളി: കോൺഗ്രസ് നേതാക്കളെല്ലാം വഞ്ചകരും നുണയന്മാരാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. അവർക്ക് മുദ്രാവാക്യം വിളിക്കാൻ മാത്രമാണ് അറിയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ പദ്ധതികൾ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന ഒബിസി മോർച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കളെല്ലാം വഞ്ചകരും നുണയന്മാരുമായി മാറിയിരിക്കുകയാണ്. മുദ്രാവാക്യം വിളിക്കാൻ മാത്രാണ് ഇവർക്ക് അറിയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്കായി വിവിധ പദ്ധതികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് മാത്രമാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്നും ഇന്ന് ലോകം മുഴുവൻ പറയുന്നുണ്ട്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ, പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികൾ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിന് വേണ്ടി വലിയ സംഭാവന നൽകിയിട്ടുണ്ട്. ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളിൽപ്പെട്ട 63 ശതമാനം ആളുകളും കിസാൻ സമ്മാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഒബിസി സംവരണ പരിധി 8 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തിയത് മോദി സർക്കാരാണ്. പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴിലുള്ള 35 കോടി ഗുണഭോക്താക്കളിൽ 50 ശതമാനത്തിലധികവും എസ്സി, എസ്ടി വിഭാഗക്കാരാണെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

12 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

12 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

12 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

14 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

22 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago