planned a terrorist attack; NIA filed chargesheet adding four more accused in Pune IS terror case
മുംബൈ: പൂനെ ഐഎസ് ഭീകരവാദക്കേസിൽ നാല് പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഐഎസ് ഭീകരരായ എംഡി ഷാനവാസ് ആലം, റിസ്വാൻ അലി, അബ്ദുല്ല ഷെയ്ഖ്, തൽഹ ലിയാക്കത്ത് ഖാൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നാല് പേരെയും പ്രതി ചേർത്തത്.
കഴിഞ്ഞ വർഷം നവംബറിൽ ബൈക്ക് മോഷണക്കേസിലാണ് ഐഎസ് ഭീകരർ അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരോധിത ഭീകര സംഘടനയായ ഐഎസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിന്നും നിരവധി മാരകായുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
പൂനെയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇതിനായി ഗൂഢാലോചനകൾ നടന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ചില മൊബൈൽ ആപ്പുകൾ വഴി വിദേശത്തുള്ള ഭീകര സംഘടനകളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭീകരാക്രമണം നടത്തുന്നതിനായി പ്രതികൾക്ക് ഷൂട്ടിംഗ് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…