Kerala

കനത്ത മഴ; ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കൂടുതൽ അറിയിപ്പുകൾ ഇങ്ങനെ…

തിരുവനന്തപുരം:സംസ്ഥാത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി (Holiday). ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകൾക്ക് പുറമേ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഏർപ്പെടുത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള, എംജി സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലയുമാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചത്. ഇതിനുപുറമേ ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത.

admin

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

32 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

47 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

2 hours ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago