Kerala

പോലീസ് വീഴ്ചകള്‍ തുറന്ന് കാട്ടുമെന്ന് സി.കൃഷ്ണകുമാര്‍; പാലക്കാട്ടെ സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും

 

പാലക്കാട് : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്ട് നാളെ നടക്കുന്ന, മന്ത്രി കെ.കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ച് ബി.ജെ.പി. പാലക്കാട് കളക്ടറേറ്റില്‍ ഉച്ചകഴിഞ്ഞ് 3.30ന് ആണ് യോഗം. ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കുമെന്നും പോലീസ് വീഴ്ചകള്‍ തുറന്ന് കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയാ സെക്രട്ടറി കുപ്പിയാട് എ.സുബൈര്‍(43), മേലാമുറി എസ്.കെ.എസ് ഓട്ടോസ് ഉടമയും ആര്‍.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ മേലാമുറി പള്ളിപ്പുറം ശ്രീനിവാസന്‍(45) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആസുത്രിക കൊലപാതകമാണെന്ന് പോലീസും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് തടയാന്‍ പോലീസിന് കഴിയാത്തതില്‍ വന്‍ പ്രതിഷേധമാണ് പോലീസിനെതിരേ ഉയര്‍ന്ന് വരുന്നത്. ഇതിനിടെയാണ് തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

11 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago