ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ പിണറായി സർക്കാർ. ഓണത്തിന് മുൻപ് മുടക്കമുള്ള ശമ്പളം ഒറ്റതവണയായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെകിലും ഇതുവരെ അത് പാലിക്കാത്തതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.
പത്താം തിയതിക്ക് മുൻപ് ഒറ്റത്തവണ ആയി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്.അതെസമയം,ശമ്പളം വൈകുന്ന സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ടിഡിഎഫ് സംഘടന അറിയിച്ചു.എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഒന്നാം തിയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിരുന്നെകിലും ശമ്പളമോ ഓണം ആനുകൂല്യങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞത്.

