Sunday, December 21, 2025

പദ്ധതി എല്ലാം പൊളിഞ്ഞു!;മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട്:മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു.ഇന്ന് പുലർച്ചെ കോട്ടോപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂടിലായിരുന്നു പുലി കുടുങ്ങിയത്. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തിയിരുന്നു. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി. ഇതിനായി വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പദ്ധതി എല്ലാം തകർത്തുകൊണ്ട് പുലി ചത്തത്.

പുലർച്ചെ കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുടുങ്ങുകയായിരുന്നു.

Related Articles

Latest Articles