Kerala

രഹസ്യമൊഴി പിൻവലിക്കാൻ ഭീഷണി; മുഖ്യമന്ത്രിയുടെ ദൂതൻ ഷാജ് കിരണിൻ്റെ ശബ്‌ദരേഖ ഇന്ന് പുറത്ത്

സ്വർണ്ണ കടത്തൽ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി. അതേസമയം ഗൂഢാലോചന ആരോപിച്ച് പൊലീസ് എടുത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങൾ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്ന പറയുന്നത്.

തന്റെ ഫോൺ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാർ ഷാജിന്റെ വാട്സാപ്പിൽ വിളിച്ചത്. തന്നോടു വിലപേശാനും ഒത്തുതീ‍ർപ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. ‘ഞാൻ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ്. ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണ്’ എന്നു ഷാജ് കിരൺ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു.

admin

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

6 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

6 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

6 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

7 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

7 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

8 hours ago