Sunday, June 16, 2024
spot_img

സ്വപ്നയുടെ വെളിപ്പെടുത്തൽ അവിശ്വസനീയം; എം ശിവശങ്കറെ ന്യായീകരിച്ചും സ്വപ്നയെ തള്ളിയും സിപിഎം നേതാവ്‌ ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയെ ന്യായീകരിച്ച്‌ (CPM) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം (Anathalavattom Anandan) ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണന്നും ശിവശങ്കര്‍ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

ശിവശങ്കർ പുസ്തകം എഴുതിയത് ചട്ടലംഘനം ആണെങ്കിൽ അത് സർക്കാർ പരിശോധിച്ച് നടപടി സ്വീകരിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി എം. ശിവശങ്കര്‍ എഴുതിയ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ചാനലുകളിലൂടെ രംഗത്തെത്തിയത്.

നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണെന്നും ബാഗിൽ എന്തായിരുന്നുവെന്നത് ശിവ ശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവർത്തിച്ചിരുന്നു.

Related Articles

Latest Articles