Kerala

പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി: സ്ഥിരീകരിച്ച് ഡിജിപി

തിരുവനന്തപുരം ; പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നത് സ്ഥിരീകരിച്ച് ഡിജിപി . മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നതായി സൂചിപ്പിച്ചിരിക്കുന്നത് .

വിഷയത്തില്‍ കര്‍ശന നടപടിക്കു ശുപാര്‍ശയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫിസറുടെ മറുപടി ലഭിച്ചശേഷമായിരിക്കും നടപടിയെടുക്കുകയെന്നും ഡിജിപി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് അട്ടിമറിച്ചെന്നായിരുന്നു ആരോപണം. പൊലീസ് അസോസിയേഷന്‍ നേതാക്കന്മാര്‍ ഇടപെട്ട് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ച് വോട്ട് അട്ടിമറിച്ചെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

56,895 ജീവനക്കാരാണ് പൊലീസിലുള്ളത്. പൊലീസിലെ ഭൂരിപക്ഷവും പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.

നോഡല്‍ ഓഫീസറുടെ ഇടപെടലില്ലാതെ നേരിട്ട് അപേക്ഷിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.നോഡല്‍ ഓഫീസര്‍ വരുന്നതോടെ ഈ സംവിധാനം അട്ടിമറിക്കപ്പെടുമെന്ന പരാതിയും ഉയര്‍ന്നു . നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുന്നവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ള ഓഫീസര്‍മാരായിരിക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു .

അസോസിയേഷനെ പോസ്റ്റല്‍ ബാലറ്റ് ഏല്‍പ്പിക്കാത്തവരെ സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ടായിരുന്നു .പൊലീസിലെ നല്ലൊരു വിഭാഗത്തിനും സ്വതന്ത്രമായി വോട്ടു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഒരു വിഭാഗം പൊലീസുകാര്‍ വ്യക്തമാക്കിയിരുന്നു .

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

10 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

11 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

11 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

11 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

12 hours ago