Friday, December 19, 2025

ലഹരി പാർട്ടി ആരോപണം !ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിൽ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. ഗായികയ്‌ക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി. ഒപ്പം മാനന‌ഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണ് എന്നായിരുന്നു സുചിത്രയുടെ ആരോപണം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര വെളിപ്പെടുത്തിയത്.

“റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ? ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.

ആണുങ്ങള്‍ ഉള്‍പ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. റിമാ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാര്‍ട്ടികളില്‍ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാര്‍ട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന നടിമാര്‍ വരെയുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല.

റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികളാണ് ലഹരിമരുന്നുകള്‍ ഉപയോഗിച്ചതെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ മാത്രമല്ല, പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുക്കാറുണ്ട്.”- എന്നായിരുന്നു സുചിത്രയുടെ ആരോപണം

Related Articles

Latest Articles