Monday, December 22, 2025

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപണം !മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശ്രീജിത്ത് പി എസിനെ മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ചാണ് പാലക്കാട് സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മരുന്നുമായി കാറിൽ പോകുമ്പോഴാണ് ഇതുണ്ടായതെന്നും ശ്രീജിത്ത് ആരോപിച്ചു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളെല്ലാം തിരക്കായിരുന്നു.മന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തില്‍ നിന്നും പൊലീസെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ടൗണ്‍ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിന്റെ കാറും രേഖകളും മദ്യപിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. ഇതിനു ശേഷം ഒരു മണിക്കൂറിന് ശേഷമാണ് ശ്രീജിത്തിനെ സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചത്.

Related Articles

Latest Articles